ഭൂ അവകാശ പ്രക്ഷോഭയാത്ര നാളെ മുതൽ
1266036
Wednesday, February 8, 2023 10:28 PM IST
പത്തനംതിട്ട: അരിപ്പ - ചെങ്ങറ ഭൂസമരങ്ങളോടുള്ള നീതി നിഷേധത്തിൽ പ്രതിഷേധിച്ച് ഭൂ അവകാശ പ്രക്ഷോഭയാത്ര നാളെ മുതൽ 13 വരെ നടക്കുമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ വൈകുന്നേരം നാലിന് കോന്നിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്യും. ആദിവാസി ഗോത്രമഹാസഭ കൺവീനർ എം. ഗീതാനന്ദൻ ഭൂനയരേഖ അവതരിപ്പിക്കും.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ജെ.എസ്. അടൂർ തുടങ്ങിയവർ പങ്കെടുക്കും. 11നു രാവിലെ മുക്കടയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ വൈകുന്നേരം മാവേലിക്കരയിൽ സമാപിക്കും.
13ന് വൈകുന്നേരം ആറിന് തിരുവനന്തപുരം വെങ്ങാനൂരിൽ അയ്യൻകാളി സ്മൃതിമണ്ഡപത്തിൽ യാത്ര സമാപിക്കും. എം. വിൻസെന്റ് എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചെറുവള്ളിയിൽ റൺവേ വികസനത്തിന് ജനവാസ മേഖലയിൽ നിന്നു 350 ഏക്കറോളം ഏറ്റെടുക്കാനുള്ള നിർദേശം തദ്ദേശീയരായ നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാമാക്കുമെന്നും കൊയ്യോൻ പറഞ്ഞു.
ഏകത പരിഷത്ത് ജില്ലാ പ്രസിഡന്റ് ബിനു ചക്കാല, സരോജിനി വാലുങ്കൽ, സതീഷ് മല്ലശേരി, ബി. അശോകൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.