മാടമൺ ശ്രീനാരായണ കൺവൻഷൻ ഇന്നു മുതൽ
1265711
Tuesday, February 7, 2023 10:58 PM IST
റാന്നി: എസ്എൻഡിപി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലും ഗുരുധർമ പ്രചാരണസഭയുടെ സഹകരണത്തിലും നടക്കുന്ന 28-ാമത് മാടമൺ ശ്രീനാരായണ കൺവൻഷൻ ഇന്ന് ആരംഭിക്കും. 12 വരെ മാടമൺ പമ്പാ മണൽപ്പുറത്ത് നടക്കുന്ന കൺവൻഷൻ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
കൺവൻഷനുള്ള വിഗ്രഹ പ്രതിഷ്ഠ കൺവൻഷൻ നഗറിൽ ഇന്നു 2.30ന് നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ അധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ അനുഗ്രഹ പ്രഭാഷണവും ഗുരുധർമ
പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം ആത്മീയ പ്രഭാഷണവും നിർവഹിക്കും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും.