അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ അ​ന്പെ​യ്ത്ത് പ​രി​ശീ​ല​നം
Monday, February 6, 2023 10:59 PM IST
പ​ത്ത​നം​തി​ട്ട: ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ള്‍ സ്‌​പോ​ര്‍​ട്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യും ഫ്യൂ​ച്ച​ര്‍ ഒ​ളി​മ്പി​യ​ന്‍​സ് പ്ര​ഫ​ഷ​ണ​ല്‍ ആ​ര്‍​ച്ച​റി ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി മാ​ര്‍​ച്ച് 25 മു​ത​ല്‍ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കും സാ​ധാ​ര​ണ ആ​ളു​ക​ള്‍​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ല മു​ഴു​വ​നും സൗ​ജ​ന്യ അ​മ്പെ​യ്ത്ത് അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങും.
കു​റ​ഞ്ഞ​ത് 100 മീ​റ്റ​ര്‍ സ്ഥ​ല​മു​ള്ള സ്‌​കൂ​ള്‍, കോ​ള​ജ്, സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി, ക്ല​ബു​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം ആ​ര്‍​ച്ച​റി​യി​ലും മ​റ്റും നി​ര​വ​ധി കാ​യി​ക ഇ​ന​ങ്ങ​ളി​ലും ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​തും, അ​ക്കാ​ഡ​മി​യു​ടെ ചീ​ഫ് കോ​ച്ചു​മാ​യ കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. അ​മ്പെ​യ്ത്ത് പ​രി​ശീ​ല​നം തു​ട​ങ്ങു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 11നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പ് അ​പേ​ക്ഷ​ക​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ഇ​മെ​യി​ലി​ല്‍ ന​ല്ക​ണം. ഫോ​ണ്‍. 9809921065.