പ​രി​ശീ​ല​ന പ​രി​പാ​ടി
Saturday, February 4, 2023 10:40 PM IST
പ​ത്ത​നം​തി​ട്ട: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കോ​മ​ണ്‍ ഫെ​സി​ലി​റ്റി സ​ര്‍​വീ​സ് സെ​ന്‍റ​ര്‍, ച​ങ്ങ​നാ​ശേ​രി​യി​ല്‍ 14, 15 തീ​യ​തി​ക​ളി​ല്‍ റ​ബ​ര്‍ പാ​ലി​ല്‍ നി​ന്നു വി​വി​ധ​ത​രം ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0481-2720311, 9846797000 എ​ന്നീ ന​മ്പ​റു​ക​ളി​ലോ [email protected] com എ​ന്ന ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണം.

ഐ​എ​ച്ച്ആ​ർ​ഡി സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം

മ​ല്ല​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ല്ല​പ്പ​ള്ളി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടിഎ പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. അ​ൻ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ ജോ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. ല​താ​കു​മാ​രി, ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ നി​ഷ കു​രു​വി​ള, ഓ​മ​ന സു​നി​ൽ, സ​ന്തോ​ഷ് കു​മാ​ർ, അ​ഭി​ജി​ത്ത് ആ​ർ. നാ​യ​ർ, ട്രീ​സാ ജോ​സ​ഫ്, എം. ​ജ്യോ​തി മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.