തിരുവല്ല സെൻട്രൽ കൺവൻഷൻ നാളെ മുതൽ അഞ്ചുവരെ
1263653
Tuesday, January 31, 2023 10:20 PM IST
തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിലെ തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളുടെ നേതൃത്വത്തിൽ നടക്കുന്ന 30-ാമത് തിരുവല്ല സെൻട്രൽ കൺവൻഷൻ നാളെ മുതൽ അഞ്ചുവരെ ബഥനി അരമനയിലെ മാർ ബസേലിയോസ് ജൂബിലി സെന്ററിൽ നടക്കും.
നാളെ വൈകുന്നേരം 6.45ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. ഫിലിപ്പ് തരകൻ വചനശൂശ്രൂഷ നയിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ. മോഹൻ ജോസഫ്, ഫാ. ജോജി കെ. ജോയി, ഫാ. ഡോ. കുര്യൻ ദാനിയേൽ വചനശൂശ്രൂഷ നയിക്കും. ഫെബ്രുവരി മൂന്നിനു രാവിലെ 10ന് പാലിയേക്കര പള്ളിയിൽ നടക്കുന്ന ധ്യാനയോഗത്തിന് ഫാ.ഡോ. ജോർജി ജോസഫ് നേതൃത്വം നൽകും. കൺവൻഷനോടനുബന്ധിച്ച് ഫെബ്രുവരി നാലിന് ബസേലിയോസ് ജൂബിലി സെന്ററിൽ പ്രസംഗ മത്സരവും നടക്കുമെന്ന് സെക്രട്ടറി ഫാ. ചെറിയാൻ ജേക്കബ് അറിയിച്ചു.