നിലയ്ക്കൽ തീർഥാടനം നടത്തി
1262481
Friday, January 27, 2023 10:32 PM IST
കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ നിലയ്ക്കൽ തീർഥാടനം നടത്തി. തുലാപ്പള്ളി - നിലയ്ക്കൽ മാർത്തോമ്മാശ്ലീഹാ തീർഥാടന പള്ളിയിലേക്കും നിലയ്ക്കൽ എക്യുമെനിക്കൽ പള്ളിയിലേക്കുമുള്ള തീർഥാടനം തുലാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് (ജൂണിയർ) ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികർ വിശുദ്ധ കുർബാനയർപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ തീർഥാടന സന്ദേശം നൽകി.
ഈശോമിശിഹായുടെ മാർഗത്തിൽ യാത്ര ചെയ്യുന്ന യഥാർഥ തീർഥാടകരാകാനുള്ള നമ്മുടെ വിളിയെക്കുറിച്ചുള്ള ബോധ്യം നമുക്കുണ്ടാകണമെന്ന് മാർ മാത്യു അറയ്ക്കൽ ഓർമിപ്പിച്ചു. മാർത്തോമ്മാശ്ലീഹായുടെ പാവനസ്മരണയും വിശ്വാസപൈതൃകവും നിറഞ്ഞുനിൽക്കുന്ന നിലയ്ക്കലേക്കുള്ള തീർഥാടനത്തിൽ മൂവായിരത്തോളം കുഞ്ഞു മിഷണറിമാരും മിഷൻ ലീഗ് എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു.