ഇഎംഎസ് സഹകരണ ആശുപത്രി രണ്ടാം വാര്‍ഷികാഘോഷവും കാന്‍സര്‍ അവബോധനക്ലാസും
1262476
Friday, January 27, 2023 10:31 PM IST
പത്തനംതിട്ട: ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാര്ഷികാഷോഘവും കാന്‍സര്‍ അവബോധന ക്ലാസും ഇന്നു രാവിലെ പത്തിന് ആശുപത്രി അങ്കണത്തില്‍ നടക്കുമെന്ന് ആശുപത്രി ചെയര്മാന് പ്രഫ. ടി.കെ.ജി. നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എന്സിഡിഎയുടെ ധനസഹായത്തോടെ 300 കിടക്കകളോടുകൂടിയ മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രിയുടെ പദ്ധതിരേഖ സര്‍ക്കാരിലേക്ക് നല്‍കിയിരിക്കുകയാണ്. പുതുതായി ഫിസിയോതെറാപ്പി യൂണിറ്റ്, നെഫ്രോളജി, യൂറോളജി എന്നീ സ്പെഷാലിറ്റികളും കൂടി ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള നഴ്സിംഗ് കോളജ് ആരംഭിച്ച് ആദ്യബാച്ചിലേക്കള്ള പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ആശുപത്രി വൈസ് ചെയര്മാന് പി.കെ. ദേവാനന്ദന്, സെക്രട്ടറി അലന് മാത്യു തോമസ് എന്നിവരും പങ്കെടുത്തു.