ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1246365
Tuesday, December 6, 2022 11:23 PM IST
തിരുവല്ല: പെരുന്തുരുത്തി എക്യുമെനിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാലേം മാർത്തോമ്മ ദേവാലയത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെകടർ ഷിയാഹുദ്ദീൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫാ. മാത്യു നടുവിലേത്ത്, റവ. ജോസഫ് കെ. ജോർജ് , റവ. ബിജോയ് മാത്യൂസ്, ഫാ. ചെറിയാൻ ജേക്കബ്, ഫാ. ജോർജ് വലിയപറമ്പിൽ, ഫാ. എബി വടക്കുംതല, ഫാ. ജേക്കബ് അരീക്കൽ, വർഗീസ് ചെറിയാൻ, മാത്യു എം. പ്രകാശ് എന്നിവർ പ്രസംഗിച്ചു.