പുറമറ്റത്ത് നീതി മെഡിക്കൽ സ്റ്റോർ
1246029
Monday, December 5, 2022 10:42 PM IST
പുറമറ്റം: സഹകരണ പ്രസ്ഥാനങ്ങൾ നാടിന്റെ വികസനത്തിന് മുഖ്യ വഹിക്കുന്നവയാണെന്ന് മാത്യു ടി. തോമസ് എംഎൽഎ. പുറമറ്റം വില്ലേജ് സർവീസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘം പ്രസിഡന്റ് ബോബൻ ജോൺ അധ്യക്ഷത വഹിച്ചു. ആദ്യവില്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കർഷകരെ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി.ആർ. അഭിലാഷ് ആദരിച്ചു. ഇൻസ്പെക്ടർ ബീന ഐസക്, സംഘം സെക്രട്ടറി പ്രവീൺ സി. കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.