മാര്‍ത്തോമ്മ മിഷണറി, വൈദിക സമ്മേളനം ചരല്‍ക്കുന്നില്‍
1245735
Sunday, December 4, 2022 10:46 PM IST
തിരുവല്ല: മാര്‍ത്തോമ്മ സുവിശേഷ പ്രസംഗ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷണറി വൈദികരുടെയും സുവിശേഷകരുടെയും സമ്മേളനം ഇന്നു മുതല്‍ ആറുവരെ ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടക്കും.
ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷണറിമാരുടെയും സുവിശേഷകരുടെയും സമ്മേളനം മൂന്നുവര്‍ഷത്തിലൊരിക്കലാണ് സംഘടിപ്പിക്കുന്നത്.
ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ബ്രദര്‍ മാരിയോ ജോസഫ്, വികാരി ജനറാള്‍മാരായ ജോര്‍ജ് മാത്യു, കെ.വൈ. ജേക്കബ്, റവ. ജിജി മാത്യൂസ്, സഭാ സെക്രട്ടറി സി.വി. സൈമണ്‍, റവ. അലക്സാണ്ടര്‍ തോമസ്, റവ. സജി പി. സൈമണ്‍, ഡോ. അജിത്ത് വര്‍ഗീസ് ജോര്‍ജ്, ജേക്കബ് സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മാറുന്ന ലോകത്തിലെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയം പഠനവിധേയമാക്കുന്ന സമ്മേളനത്തില്‍ മുന്നൂറിലധികം പേര് പങ്കെടുക്കും.