കലഞ്ഞൂരില്‍ വീണ്ടും പട്ടാപ്പകല്‍ പുലി സാന്നിധ്യം
1245727
Sunday, December 4, 2022 10:42 PM IST
കലഞ്ഞൂര്‍: കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഇഞ്ചപ്പാറ - കായക്കാംകുഴി റോഡിലാണ് പുലിയെ പ്രദേശവാസികള്‍ കണ്ടത്. ഒരാഴ്ചയ്ക്കിടെ അഞ്ചു തവണ പുലിയുടെ സാന്നിധ്യം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് റോഡിലൂടെ നടന്നുവന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് പുലിയെ നേരില്‍ കണ്ടത്. റബര്‍തോട്ടത്തിലാണ് പുലിയെ കണ്ടത്. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് വനപാലകര്‍ സ്ഥലത്തെത്തി. പുലിയെ പിടികൂടുന്നതിന് കൂട് കലഞ്ഞൂരിലെത്തിച്ചിട്ടുണ്ട്. ഇതു സ്ഥാപിക്കാന്‍ അനുമതി തേടിയതായും വനപാലകര്‍ പറഞ്ഞു.