പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, October 2, 2022 11:03 PM IST
പ​ന്ത​ളം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഏ​ഴാം​കു​ളം വ​ട​ക്ക് പു​തു​മ​ല പ​ന​യ്ക്ക​മു​രു​പ്പ് വെ​ങ്ങ​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജി.​കെ. ര​വി(43)​യാ​ണ് പ​ന്ത​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക്രൂ​ര​പീ​ഡ​ന​ത്തേ തു​ട​ര്‍​ന്ന് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ക​ര്‍​ന്ന കു​ട്ടി​യി​ലെ ഭാ​വ​ഭേ​ദം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​ന്ന​ത്.
പ​ന്ത​ളം പോ​ലീ​സ് സ്‌​കൂ​ളി​ലെ​ത്തി അ​മ്മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം 30ന് ​രാ​ത്രി തു​മ്പ​മ​ണ്ണി​ല്‍ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും മൊ​ബൈ​ല്‍ ഫോ​ണും മ​റ്റും പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ര​വി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.