സ്പോട്ട് അഡ്മിഷന്
1225510
Wednesday, September 28, 2022 10:06 PM IST
വെണ്ണിക്കുളം: എംവിജിഎം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ 30ന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷനായി രാവിലെ ഒന്‍പത് മുതല്‍ 11 വരെ രജിസ്ട്രേഷന് ചെയ്യാം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പിടിഎ ഫണ്ട് എന്നിവ സഹിതം കോളജില്‍ രജിസ്ട്രേഷന് നടത്തണം. കോഷൻ ഡിപ്പോസിറ്റ് 1000 രൂപ ഉള്‍പ്പെടെ ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4000 രൂപ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. വെബ്സൈറ്റ് : www.polyadmission.org/let, ഫോണ്‍ : 0469 2 650 228.