ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി പിടിയിൽ
1576556
Thursday, July 17, 2025 6:43 AM IST
പരവൂർ: ഹൈബ്രിഡ് കഞ്ചാവും എം ഡി എം എ യുമായി ഒരാളെപരവൂർ പോലീസ് പിടികൂടി. കൊട്ടിയം സ്വദേശി ഷാനുവിനെയാണ് പരവൂർ റെയിൽവേസ്റ്റേഷൻ പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 28.1 ഗ്രാം ഹൈബ്രിഡ് കഞ്ചാവും , ഒരു ഗ്രാമിലധികം വരുന്നഎംഡിഎംഎയുമാണ് കണ്ടെടുത്തത്. ബംഗ്ലൂർ - കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ പരവൂരിലെത്തി ആവശ്യക്കാർക്കു കൈമാറാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
ജില്ല പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവര അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീം പ്രതി ഷാനുവിനെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാൾക്കെതിരേ കൊട്ടിയം സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളും ചാത്തന്നൂർ എക്സൈസ് റേഞ്ചിൽ ഒരു കേസും നിലവിലുണ്ട്. ഏതാനുംദിവസങ്ങൾക്കു മുന്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.