നഗരത്തിൽ ഒരു വിദ്യാർഥിക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു
1576548
Thursday, July 17, 2025 6:33 AM IST
കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒരു വിദ്യാർഥിക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലാസിലെ മറ്റ് മൂന്നു കുട്ടികൾക്കും രോഗലക്ഷണമുണ്ട്. കഴിഞ്ഞ 13നാണ് വിദ്യാർഥിക്ക് പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് ആരോഗ്യ വകുപ്പ് രക്തസാമ്പിൾ പരിശോധനയ്ക്കായി എടുത്തിരുന്നു.
പരിശോധന ഫലം ഇന്നലെ ലഭിച്ചതോടെയാണ് എച്ച് 1 എന്‍ 1 എന്ന് സ്ഥിരീകരിച്ചത്. അതേസമയം, സ്കൂളിലെ മറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്കും പനിയുള്ളതായാണ് വിവരം. ഈ കുട്ടികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗലക്ഷണുള്ള കുട്ടികളുടെ പരിശോധന ഫലം ഇന്നു ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സ്കൂളില്‍ പനി ബാധിതരായ മറ്റ് കുട്ടികളേയും പരിശോധിച്ചു വരികയാണ്.രോഗം പടരാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതയി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡിഎംഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മുൻകരുലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.