കഞ്ചാവുമായി യുവാവ് പിടിയിൽ
1576557
Thursday, July 17, 2025 6:43 AM IST
എഴുകോൺ : ഒന്നര കിലോ ഗഞ്ചാവുമായി യുവാവ് പിടിയിൽ. ഒറീസയിൽ നിന്ന് കഞ്ചാവ് കടത്തി കൊണ്ടു വന്നു എഴുകോൺ ഭാഗത്തു വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കുണ്ടറ വെള്ളിമൺ സ്വദേശി ആന്റോവർഗീസ് (32) എഴുകോൺ പോലീസിന്റെ പിടിയിലായത്.
നെടുമ്പായികുളത്തു നിന്നും കഴിഞ്ഞ ദിവസം രാവിലെ ആണ് പിടികൂടിയത്. എസ് ഐ മാരായ രജിത്, ജ്യോതിഷ്, സിപി ഒ മാരായ കിരൺ, റോഷ്, വിപിൻ, ദിലീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് മുൻപും ഇത്തരത്തിൽ ഉള്ള കേസുകൾ ഉണ്ടായിട്ടുണ്ട്. കഞ്ചാവിന്റെ വിതരണക്കാരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.