ഇടതുപക്ഷ ദുര്‍ഭരണത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യം പോയി: അഡ്വ.എ.ഷാനവാസ്ഖാന്
1574345
Wednesday, July 9, 2025 6:42 AM IST
കൊല്ലം: ഇടതുപക്ഷ ദുര്‍ഭരണത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യം തന്നെ പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ. എ. ഷാനവാസ്ഖാന് അഭിപ്രായപ്പെട്ടു.
മയ്യനാട് സി. കേശവന് ആശുപത്രിയുടെ തകര്‍ച്ചയ്ക്ക് കാരണം ഇരവിപുരം എം എല്‍ എ നൗഷാദിന്റെയുംമുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും അനാസ്ഥയാണെന്ന് ഷാനവാസ്ഖാന് കുറ്റപ്പെടുത്തി. ഇടിഞ്ഞ് വീഴുന്ന ആശുപത്രി കെട്ടിടങ്ങളും മരുന്നും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്ത ആശുപത്രികളും ലോക നിലവാരത്തില്‍ നിന്ന കേരളത്തിന്റെആരോഗ്യ മേഖലയെ ബഹുദൂരം പിറകിലേക്ക് നയിച്ചു.
സര്‍വാദരണീയനായ മുന്‍ മുഖ്യമന്ത്രി സി. കേശവന് അദ്ദേഹത്തിന്റെ ജന്മനാട്ടില് മുന്‍കൈ എടുത്ത് സ്ഥാപിച്ച, അദ്ദേഹത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന ആശുപത്രിയോടുള്ള അവഗണന അത്യന്തം പ്രതിഷേധാര്‍ഹമാണ്.
പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന കെട്ടിടം ഇടിഞ്ഞ് വീഴാതിരിക്കുന്നത് മയ്യനാടിന്റെ സുകൃതം കൊണ്ടാണെന്നും ഷാനവാസ്ഖാന് പറഞ്ഞു. കെപി സി സിയുടെ അഹ്വാനം അനുസരിച്ച് ഇരവിപുരം ബ്ലോക്ക് കോണ്‍ഗസ് കമ്മിറ്റി മയ്യനാട് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരവിപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. നാസര്‍ അധ്യക്ഷത വഹിച്ചു. മയ്യനാട് പഞ്ചായത്തിന്റെ വികസന മുരടിപ്പിന് കാരണം തുടര്‍ച്ചയായ മാര്‍ക്സിസ്റ്റ് ഭരണം ആണെന്ന് എം. നാസര്‍ പറഞ്ഞു. എം എല്‍ എ ഫണ്ട് ഉപയോഗിച്ച ്മയ്യനാട് ആശുപത്രിക്ക് വേണ്ടി വാങ്ങിയ ആംബുലന്‍സ് ഇപ്പോള്‍ എവിടെ ആണെന്ന് അന്വേഷിക്കണമെന്നും നാസര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഡി സി സി ഭാരവാഹികളായ എസ്. വിപിനചന്ദ്രന്‍, ആര്. എസ്. അബിന്‍, ആദിക്കാട് മധു, വാളത്തുംഗല്‍ രാജഗോപാല്‍, ആനന്ദ് ബ്രഹ്മാനന്ദ്, ഐ എന്‍ ടി യു സി ജില്ല ജന. സെക്രട്ടറി ബി. ശങ്കരനാരായണപിള്ള, കെ. ബി. ഷഹാല്‍, ബി. ഹേമചന്ദ്രന്, അഡ്വ. ജി. അജിത്, ബൈജു ആലുംമൂട്ടില്‍, മണക്കാട് സലീം, എ. സജീബ്ഖാന്‍, ഹുസൈന് പള്ളിമുക്ക്, പി. ലിസ്റ്റണ്‍, കമറുദ്ദീന്, ജി. വേണു എന്നിവര്‍ പ്രസംഗിച്ചു.