വിദേശ മദ്യ നിർമാണ യൂണിറ്റ് തീരുമാനം ആത്മഹത്യാപരം: എ.ജെ.ഡിക്രൂസ്
1574321
Wednesday, July 9, 2025 6:23 AM IST
കൊല്ലം: പാലക്കാട് മേനോൻ പാറയിൽ വിദേശമദ്യ നിർമാണ യൂണിറ്റ് ആരംഭിക്കുവാനുള്ള തീരുമാനം കേരള പൊതുസമൂഹത്തോട് നടത്തുന്ന കടുത്ത വെല്ലുവിളിയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ. ജെ. ഡിക്രൂസ്.
എലിപ്പുള്ളി ബ്രൂവറിയുടെ സ്ഥാപനത്തിൽ അതിശക്തമായ പൊതുജന പ്രതിഷേധം തുടരുമ്പോൾ കേരളത്തിൽ മദ്യത്തിന്റെ ലഭ്യത കൂട്ടാൻ പാലക്കാട് ജില്ലയിൽ തന്നെ പുതിയ നീക്കവുമായി സർക്കാർ മുന്നിട്ടിറങ്ങുന്നത് ആത്മഹത്യാപരമെന്ന് എ. ജെ. ഡിക്രൂസ് പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ തികച്ചും ആത്മഹത്യാപരമായ നിലപാടാണ് കൈക്കൊള്ളുന്നത്.
പൊതുജന മനസാക്ഷിയെ ഞെട്ടിക്കുന്ന സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ അത്യന്തം ആപൽക്കരമാണെന്നും വിദേശമദ്യ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.