പുറ്റിംഗൽ ദുരന്തക്കേസ്: ജഡ്ജിയെ മാറ്റി
1574334
Wednesday, July 9, 2025 6:32 AM IST
കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിച്ചിരുന്ന സ്പെഷൽ ജസ്ജി ഡോ. സി.എസ്.
മോഹിതിന് മാറ്റം. ഹൈക്കോടതി നിർദേശ പ്രകാരം അദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആയാണ് മാറ്റി നിയമിച്ചത്. പുതുതായി സ്ഥിരം ജഡ്ജിയെ ഹൈക്കോടതി നിർദേശിക്കുന്നത് വരെ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എം.സി. ആന്റണിക്ക് കേസിന്റെ താത്ക്കാലിക ചുമതല നൽകിയിട്ടുണ്ട്.
കേസിൽ സ്ഥിരം ജഡ്ജിയെ ഉടൻ നിയമിക്കുമെന്നാണ് വിവരം. അതേ സമയം മുപ്പതാം പ്രതി പിടികിട്ടാപ്പുള്ളിയായ അടൂർ സ്വദേശി അനുരാജിന്റെ ഒന്നാം ജാമ്യക്കാരനിൽ നിന്ന് പിഴ തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഇനി 19ന് പരിഗണിക്കും.