ഞാറ്റുവേലചന്തയും കർഷകസഭയും
1574339
Wednesday, July 9, 2025 6:42 AM IST
പാരിപ്പള്ളി:കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. കല്ലുവാതുക്കൽ കൃഷിഭവനിൽ നടന്ന ഞാറ്റ്വേലചന്തയിൽ പച്ചക്കറിത്തൈകൾ, വിവിധയിനം ഫലവൃക്ഷത്തൈകൾ, കുരുമുളക് തൈകൾ ,ജീവാണു വളങ്ങൾ, വളർച്ചാ ത്വരകങ്ങൾ തുടങ്ങി ഗുണമേന്മയേറിയ ഉല്പന്നങ്ങൾ കർഷകർക്ക് ലഭ്യമാക്കി.
ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ നിരവധി കർഷകർ ഞാറ്റ് വേല ച്ചന്തയിൽ പങ്കാളികളായി.കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി ഞാറ്റ് വേലച്ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുഭദ്രമ്മ, വാർഡ് മെമ്പർ വിജയൻ, ഫൗസിയ ,കൃഷി അസിസ്റ്റന്റ് ശ്രീലേഖ, തുടങ്ങിയവർ പ്രസംഗിച്ചു.