ഹാർബറിൽ മത്സ്യ വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിച്ചു
1574322
Wednesday, July 9, 2025 6:23 AM IST
ചവറ: നീണ്ടകര മത്സ്യബന്ധന ഹാർബറിൽ ചെറുകിട മത്സ്യ വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ പുലർച്ച മുതൽ ആയിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസം ഹാർബറിലെ ലേല തൊഴിലാളികളും മത്സ്യ വ്യാപാരികളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ പുലർച്ചെ മുതൽ മത്സ്യ വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിച്ചത്.
മത്സ്യ വ്യാപാരികൾ എടുക്കുന്ന മത്സ്യങ്ങളിൽ ഉപയോഗശൂന്യമായ മത്സ്യങ്ങളും വരാറുണ്ട്. ഇതു മാറ്റി കച്ചവടം ചെയ്യണമെന്ന് മത്സ്യ വ്യാപാരികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലേല തൊഴിലാളികളും മത്സ്യ വ്യാപാരികളും തമ്മിൽ വാക്കേറ്റം ഉണ്ടായത്.
ഇതിൽ ലേല തൊഴിലാളികളിൽപ്പെട്ട ആരോ മത്സ്യ വ്യാപാരിയെ കൈയേറ്റം ചെയ്തുവെന്നും പറയപ്പെടുന്നു.