വനിതാസമ്മേളനം സംഘടിപ്പിച്ചു
1574004
Tuesday, July 8, 2025 5:59 AM IST
അഞ്ചല്‍ : ഏരൂര്‍ നരസിംഹ വിലാസം കരയോഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദേശസേവിനി വനിതാ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും വനിതാ സമ്മേളനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. എന്‍എസ്എസ് താലൂക്ക് യൂണിയന് സെക്രട്ടറി ജി. അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു .
ചടങ്ങില്‍ കരയോഗ അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. താലൂക്ക് വനിതാ യൂണിയന് പ്രസിഡന്റ് വിജയകുമാരി, താലൂക്ക് യൂണിയന് ഭരണസമിതി അംഗം ബി. ഒ .ചന്ദ്രമോഹന്, കരയോഗം പ്രസിഡന്റ് എ. രാമചന്ദ്രന് നായര്‍, വനിതാസമാജം സെക്രട്ടറി സി.പി. ഗീതാകുമാരി, എം. അനില്‍കുമാര്‍, മിനി. ബി. നായര്‍, സി.ജി .രാധാമണിയമ്മ, എം. കൃഷ്ണപിള്ള, എം.ബി. മണിദാസ്, കെ.ആര്. സുനില്‍, അനിത ബിജു, ഉമാചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ സമാജത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബാംഗത്തിന് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി ആടിനെയും ചടങ്ങില്‍ കൈമാറി .