സർവീസ് പാതയുടെ വീതി കൂട്ടണം: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
1574343
Wednesday, July 9, 2025 6:42 AM IST
പാരിപ്പള്ളി:പാരിപ്പള്ളിയിൽ നിന്നും വർക്കല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയിലെ മുക്കട ജംഗ്ഷനിലുള്ളഅടിപ്പാതമുറിച്ചുകടന്നാണ് വർക്കല പാതയിലേയ്ക്ക് പ്രവേശിക്കുന്നത്. വീതി കുറവ് കാരണം സർവീസ് പാതയിൽ വഹനങ്ങളെ മറി കടക്കാനും കഴിയില്ല.
വലിയ വാഹനങ്ങൾക്ക് അടിപ്പാത മുറിച്ച് കടക്കാൻ പ്രയാസമാണ്. അടിപ്പാതയിൽ നിന്നും സർവീസ് പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ വർക്കല റോഡ് ആരംഭിക്കുന്ന ഭാഗം വരെ ഇരുവശത്തേയ്ക്കും വാഹനങ്ങൾ കടന്നുപോകുന്ന തരത്തിൽ സർവീസ് പാതയുടെ വീതി കൂട്ടണം.
വീതി വർധിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനു സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു കൊണ്ടുള്ള പ്രമേയം കല്ലുവാതുക്കൽ ഗ്രാമ ഗ്രാമഞ്ചായത്ത് പാസാക്കി.ചാവർ കോട് വാർഡ് അംഗം എസ്. വിജയനാണ് പ്രമേയംഅവതരിപ്പിച്ചത്.കടമ്പാട്ടുകോണം വാർഡ് അംഗം എൽ.ബിന്ദു പ്രമയത്തെ പിൻതാങ്ങി.
പഞ്ചായത്ത് വിഷയം വിശദമായി ചർച്ച ചെയ്യുകയും കമ്മിറ്റി ഐകകണ്ഠന അംഗീകരിക്കുകയും തുടർനടപടികൾക്കായി സംസ്ഥാന സർക്കാറിന് സമർപ്പിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.