വൈസ്മെൻ ഡിസ്ട്രിക്ട് അഞ്ച്; ഗവര്‍ണറായി ഷിബുമനോഹർ ചുമതലയേറ്റു
1573994
Tuesday, July 8, 2025 5:59 AM IST
കൊല്ലം : വൈസ്മെന്‍ ഇന്റര്‍നാഷണല്‍ കൊല്ലം ഡിസ്ട്രിക്ട് അഞ്ചി െ ന്റ ഗവര്‍ണറായി കൊട്ടിയം വൈസ്മെന്‍ ക്ലബ് അംഗം ഷിബുമനോഹറും റീജണല്‍ ഡയറക്ടര്‍ ആയി ജി.തങ്കരാജും ചുമതലയേറ്റു.
കൊല്ലം ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ്ഖാന് മുഖ്യാതിഥിയായി. ചടങ്ങിനോടനുബന്ധിച്ച് കൊല്ലം ഡിസ്ട്രിക്ടിലെ വിവിധ ക്ലബുകളിലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
വൈസ്മെൻ റീജിയണല്‍ ഡയറക്ടർ ഷാജി.എം. മാത്യൂ, ഇന്ത്യ ഏരിയ പ്രസിഡന്റ് മാമന് ഉമ്മന്‍, ഡോ.എ.കെ.ശ്രീഹരി, ചന്ദ്ര മോഹൻ, കെ.വെങ്കിടേഷ്, അഡ്വ.ഫ്രാന്‍സിസ് നെറ്റോ, ഓസ്റ്റിന്‍ ബെന്നാന്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആദിക്കാട് മധു, കെ.ബി.ഷഹാല്‍, ഐസിഎം അഡ്വ.നിധിൻ, മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ ഷിബുറാവുത്തര്‍ തുടങ്ങി വൈസ്മെന്‍ ഇന്റര്‍നാഷണലിലെ നിരവധി നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.
കമ്യൂണിറ്റി സര്‍വീസി െ ന്റ ഭാഗമായുള്ള വീല്ച്ചെയറി െ ന്റ വിതരണം ഇന്ത്യന്‍ ഫുട്ബോള്‍ താരം സിയാദ് ലത്തീഫ് നിര്‍വഹിച്ചു.ഗവര്‍ണറുടെ പദ്ധതിയായ കിടപ്പാടം ഇല്ലാത്തവര്‍ക്ക് കിടപ്പാടം എന്ന പദ്ധതിയുടെ ഉദ്ഘാടനം കേരള പോലീസ് സബ് ഇന്‍പെക്ടര്‍ മുന്‍ സംസ്ഥാന ഫുട്ബോള്‍ താരം സുജിത്ത് ജി.നായര്‍ നിര്‍വഹിച്ചു.
കുടാതെ ഡിസ്ട്രിക്ട് ഗവര്‍ണറുടെ നേതൃത്വത്തില്‍ ചികില്‍സ തുടര്‍ന്നു കൊണ്ടിരിക്കുന്ന കിഡ്നി രോഗികള്‍ക്കുളള സാമ്പത്തിക സഹായ വിതരണം മിമിക്രി കലാകാരന് സൂല്‍ഫി കൊല്ലം നിര്‍വഹിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറിയായി കൊട്ടിയം ക്ലബിലെ ശോഭനാതങ്കരാജും ഡിസ്ട്രിക്ട് ട്രഷററായി കണ്ണനല്ലൂര്‍ ക്ലബിലെ ഡോ.സോണി ജോര്‍ജും ബുള്ളറ്റില്‍ എഡിറ്ററായി സ്റ്റെന്‍സ് ബെന്‍സനും മറ്റ് ടീമംഗങ്ങളും ചുമതലയേറ്റു.