സൈനികന് സ്വീകരണം നൽകി
1574003
Tuesday, July 8, 2025 5:59 AM IST
കുണ്ടറ : വിരമിച്ച് വന്ന സൈനികന് ജന്മനാട്ടിൽ സ്വീകരണംനൽകി.ഇന്ത്യൻ ആർമിയിൽ നിന്നും 33.5 വർഷത്തെ സേവനം പൂർത്തിയാക്കി വന്ന മുളവന വലിയവിള കിഴക്കതിൽ വീട്ടിൽ ഉണ്ണി സണ്ണിക്കാണ് ജന്മനാട് സ്വീകരണം നൽകിയത്.
പുന്നത്തടത്തിൽ നിന്നും ആരംഭിച്ച പ്രൗഢഗംഭീരമായ ഘോഷയാത്ര നാട്ടുകാരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സൈനികന്റെ വീട്ടിൽ സമാപിച്ചു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു വേറിട്ട അനുഭവമാണിതെന്ന് ഉണ്ണി സണ്ണി പറഞ്ഞു.