റെയിൽവേയിൽ സുരക്ഷാ ക്രമീകരണങ്ങൾ ആധുനികവത്കരിക്കണം
1574326
Wednesday, July 9, 2025 6:23 AM IST
കൊല്ലം: പെരുമൺ തീവണ്ടി അപകടം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേയുടെ സുരക്ഷാ മാർഗങ്ങൾ ആധുനികവൽകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുഗതാഗത സർവീസ് ആയ ഇന്ത്യൻ റെയിൽവേയിൽ ആധുനിക സിഗ്നലിംഗ് സംവിധാനം ഏർപ്പെടുത്തേണ്ടത് അടിയന്തര പ്രധാന്യമുള്ളതാണെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
പെരുമൺ ദുരന്തത്തിന്റെ 37 മത് വാർഷിക ദിനത്തിൽ ദുരന്ത സ്മാരകത്തിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ച് പുഷ്പാർച്ചന നടത്തി.
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, കൺവീനർ ജെ.ഗോപകുമാർ, ജില്ലാ സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ, പ്രസിഡന്റ് റ്റി.പി.ദീപുലാൽ എന്നിവർ നേതൃത്വം നൽകി.