മാർച്ച് നടത്തി
1573998
Tuesday, July 8, 2025 5:59 AM IST
കൊല്ലം : ആരോഗ്യ മേഖലയിലെ തകർച്ചയുടെ രക്തസാക്ഷി ബിന്ദുവിന്റെ മരണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. നാഷണൽ കൺസിൽ അംഗം എം .എസ് .ശ്യാംകുമാർ, വി.എസ് .ജിതിൻ ദേവ്, പ്രകാശ് പാപ്പാടി, ഇടവട്ടം വിനോദ് എന്നിവർ പ്രസംഗിച്ചു.