കൊ​ല്ലം: സാ​ഫ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് മ​ത്സ്യ ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ര​ണ്ട് മു​ത​ല്‍ അ​ഞ്ച് വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഗ്രൂ​പ്പു​ക​ള്‍​ക്ക് സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​റ്റ​യ്ക്ക് ന​ട​ത്താ​വു​ന്ന ‘ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു സം​രം​ഭം’ തു​ട​ങ്ങു​ന്ന​തി​നും ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അ​പേ​ക്ഷിക്കാ​ൻ ക​ഴി​യു​ക.

ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് സം​രം​ഭ​ത്തി​ െ ന്‍റ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പ​ര​മാ​വ​ധി 100000 രൂ​പ വ​രെ ഗ്രാ​ന്‍റാ​യി ന​ല്‍​കും. 75 ശ​ത​മാ​നം ഗ്രാ​ന്‍റം , 20 ശ​ത​മാ​നം ബാ​ങ്ക്‌​ലോ​ണും, അ​ഞ്ച് ശ​ത​മാ​നം ഗു​ണ​ഭോ​ക്ത്യ വി​ഹി​ത​വു​മാ​ണ്.

അ​പേ​ക്ഷ​ക​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ ര​ജി​സ്റ്റ​റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള 18 മു​ത​ല്‍ 45 വ​യ​സു​വ​രെ​യു​ള്ള സ്ത്രീ​ക​ളാ​യി​രി​ക്ക​ണം. മ​ത്സ്യ​ഭ​വ​നു​ക​ള്‍, സാ​ഫ് നോ​ഡ​ല്‍ ഓ​ഫീ​സ്, വെ​ബ്‌​സൈ​റ്റി​ലും അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി 21. ഫോ​ണ്‍: 9495681198, 8547783211.