ലഹരിക്കെതിരേ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ
1573990
Tuesday, July 8, 2025 5:59 AM IST
ചവറ : യുവതലമുറയെ കാർന്നു തിന്നുന്ന രാസലഹരിയിൽ നിന്ന് ഞങ്ങൾ ഒഴിഞ്ഞ് നിൽക്കുമെന്ന പ്രതിജ്ഞയുമായി ചവറ ബി ജെ എം ഗവ.കോളജിലെ എൻഎസ്എസ് യൂണിറ്റ്. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവൽക്കരണവും പ്രതിജ്ഞയും തുടർന്ന് ഒപ്പ് ശേഖരണവും നടന്നു.
എക്സൈസ് ഇൻസ്പെക്ടർ വി.എൽ .വിജിലാൽബോധവൽക്കരണ ക്ലാസെടുത്തു.ലഹരി വിരുദ്ധഒപ്പ് ശേഖരണം പ്രിൻസിപ്പൽ ഡോ . ആർ. ജോളി ബോസ് നിർവഹിച്ചു.
പ്രോഗ്രാം ഓഫീസർഡോ. ജി. ഗോപകുമാർ , പ്രഫ.തെക്കുംഭാഗം ഗോപകുമാർ, വോളണ്ടിയർ ലീഡർമാരായ ആദിത്യൻ എസ്.കുമാർ, അഭിജിത്ത് , ആദിത്യൻ എന്നിവർ നേതൃത്വം നൽകി.200 വിദ്യാർഥികൾ ഒപ്പ് ശേഖരണത്തിൽ പങ്കെടുത്തു.