സംസ്ഥാന സബ്-ജൂണിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: സംഘാടകസമിതി രൂപീകരിച്ചു
1574342
Wednesday, July 9, 2025 6:42 AM IST
ചവറ: കേരള ഫുട്ബോൾ അസോസിയേഷന്റെഈ വർഷത്തെ സംസ്ഥാന സബ്- ജൂണിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജൂലൈ മാസം അവസാനവാരം ചവറയിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎഉദ്ഘാടനംചെയ്തു.
ചടങ്ങിൽ ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ .സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം,പന്മന ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ്പന്മന ബാലകൃഷ്ണൻ, എം. പ്രസന്നൻ ഉണ്ണിത്താൻ,നിഷാ സുനീഷ് സി.രതീഷ്, മനോജ് കുമാർ ,രതീഷ്, ജോയ് ആന്റണി, ജിജി, മല്ലയിൽ സമദ്, എം .ജെ. ജയകുമാർ,
ദ്വാരക ജി.മോഹൻ, ഗംഗാധരൻ,മുരളീധരൻ, രാജേന്ദ്രൻ,കുരുവിള ജോസഫ്, മനീഷ് റഷീദ്, പന്മനമഞ്ചേഷ്,ഹിജാസ് എന്നിവർ പ്രസംഗിച്ചു. ഡോ: സുജിത്ത് വിജയൻ പിള്ള എംഎൽഎ ചെയർമാനായി സംഘാടകസമിതി രൂപീകരിച്ചു.