പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസ്: ഇന്ന് വീണ്ടും പരിഗണിക്കും
1573986
Tuesday, July 8, 2025 5:59 AM IST
കൊല്ലം: പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തക്കേസ് ഇന്ന് വീണ്ടും പരിഗണിക്കും.കേസിലെ 30ാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അടൂർ സ്വദേശി അനുരാജിന്റെഒന്നാം ജാമ്യക്കാരനിൽ നിന്ന് പിഴ തുക ഈടാക്കുന്നതിന് വേണ്ടിയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
10,000 രൂപയാണ് പിഴ തുകയായി കോടതി നിശ്ചയിച്ച് നൽകിയത്. ഇത് അടയ്ക്കാൻ ജാമ്യക്കാരന്റെ അഭിഭാഷകൻ സാവകാശം ആവശ്യപ്പെട്ടു.
തുടർന്നാണ് പ്രത്യേക കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് തുക അടയ്ക്കുന്നതിനായി കേസ് ഇന്നത്തേയ്ക്ക് മാറ്റി വച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ.അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.