അവകാശ വാദങ്ങൾ അടിസ്ഥാന രഹിതം: കോൺഗ്രസ്
1574336
Wednesday, July 9, 2025 6:32 AM IST
ചാത്തന്നൂർ :പോളച്ചിറ ഏലാ വികസനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ ഉന്നയിക്കുന്ന അവകാശ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അഭിപ്രായപ്പെട്ടു.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ നെല്ലറയും, ഏറ്റവും വികസന സാധ്യതയുള്ള കുട്ടനാട് മോഡൽ പൊക്കാളി പാടശേഖരവും ആയ പോളച്ചിറ ഏലാ അധികൃതരുടെ അനാസ്ഥയിലകപ്പെട്ട ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയായിരുന്നു.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.സുജയ് കുമാർ ചിറക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷമാണ് പോളച്ചിറ പാടശേഖര സമിതിക്ക് പുതു വെളിച്ചം പകർന്നത്. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിൽ ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന പുഞ്ച സ്പെഷ്യൽഓഫീസിന്റെപരിധിയിൽ പോളച്ചിറ ഏലായെ ഉൾപ്പെടുത്തിയതും.
പതിറ്റാണ്ടുകളായി ചാത്തന്നൂർ , ചിറക്കര ഗ്രാമ പഞ്ചായത്തുകളിൽ ഭരണത്തിലിരുന്നവർക്ക് ഒന്നും നടപ്പാക്കാൻ സാധിക്കാതെ പോയ കാര്യമാണ് കർഷകർക്ക് പ്രയോജന പ്രദമായ പദ്ധതിയിലൂടെ കോൺഗ്രസിന് നടപ്പാക്കാൻ കഴിഞ്ഞതെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.