കേരളത്തിലെ പൊതുജനാരോഗ്യ മേഖല തകർന്നു : കെ.സി.രാജൻ
1574333
Wednesday, July 9, 2025 6:32 AM IST
ചവറ : കേരളത്തിലെ പൊതുജനാരോഗ്യ മേഖല പിണറായി സർക്കാരി െ ന്റ കെടുകാര്യസ്ഥത മൂലം തകർന്നുവെന്നും അതിൽ നിന്ന് കേരള ജനതയെ രക്ഷിക്കണമെങ്കിൽ യുഡിഫ് സർക്കാർ അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തി െ ന്റ ആവശ്യമാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി .രാജൻ. ചവറ, പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി നീണ്ടകര ഫൗണ്ടേഷൻ താലൂക്ക് ആശുപത്രിയുടെ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന വീട്ടമ്മ മരണപ്പെട്ടതും, തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേലധികാരി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലും ഇതിനൊക്കെ തെളിവുകൾ ആണ്. കോൺഗ്രസ് ചവറ ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ് അധ്യക്ഷനായി.
പ്രതിഷേധ ധർണയിൽ ആർ.ജയകുമാർ, അരുൺ രാജ്, സന്തോഷ് തുപ്പശേരി, സേതുനാഥൻപിള്ള, ചക്കിനാൽ സനൽ കുമാർ, സുരേഷ്കുമാർ, ചവറ ഗോപകുമാർ, നിഷാ സുനിഷ്, കിഷോർ അമ്പിലാക്കര, പ്രഭാ അനിൽ, ബാബു .ജി. പട്ടത്താനം, ജോസ് വിമൽ രാജ് എന്നിവർ പ്രസംഗിച്ചു. പത്മനബാലകൃഷ്ണൻ, ജയപ്രകാശ്, അൻവർ കാട്ടിൽ, കിടങ്ങിൽ സന്തോഷ്, കോണിയിൽ രാജേഷ്, സച്ചു യേശുദാസ്, ബിജു, ജിജി, ശാലിനി, എന്നിവർ നേതൃത്വം നൽകി.