അച്ചടക്കം വിദ്യാർഥികൾ സ്വാംശീകരിക്കേണ്ട മൂല്യം: കമാൻഡർ എഫ്.പി.ദുബാഷ്
1573987
Tuesday, July 8, 2025 5:59 AM IST
കൊല്ലം :അച്ചടക്കം ബാഹ്യപ്രേരണയാലല്ല വിദ്യാർഥികൾ സ്വാംശീകരിക്കേണ്ട മൂല്യമാണെന്നും എങ്കിൽ മാത്രമേ ലക്ഷ്യങ്ങൾ സ്ഥാപിക്കാനും ആഗ്രഹിച്ച ഫലങ്ങൾ നേടാനും കഴിയൂയെന്നും ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് ചീഫ് അഡ്മിനിസ്ട്രേറ്റർ ഡപ്യൂട്ടി കമാൻഡർ കേണൽ എഫ്.പി. ദുബാഷ്.
തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ ഇൻവെസ്റ്റിച്ചർ സെറിമണി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു.കാപ്റ്റൻസിനും മോനിട്ടേഴ്സിനുമുള്ള സ്ഥാനാരോഹണ പ്രതിജ്ഞ ജൂണിയർ പ്രിൻസിപ്പൽ ഡോണാ ജോയി ചൊല്ലിക്കൊടുത്തു.
ക്യാപ്റ്റൻസ്, വൈസ് ക്യാപ്റ്റൻസ്, മോണിട്ടേഴ്സ്, വൈസ് മോനിട്ടേഴ്സ് എന്നിവർക്കുള്ള സാഷുകൾ ഡപ്യൂട്ടി ഗ്രൂപ്പ് കമാൻഡർ എഫ്. പി .ദുബാഷും പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണിയും കുട്ടികളെ ധരിപ്പിച്ചു. സ്റ്റുഡന്റ് പ്രതിനിധി അലൻ എം മുല്ലശേരി സ്വാഗതവും ഹെഡ് ബോയി ആസ്റ്റിൻ എം. ഹെൻട്രി നന്ദിയും പറഞ്ഞു.