മന്ത്രി വീണാജോർജിന്റെ രാജി ആവശ്യപെട്ട് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തി
1574331
Wednesday, July 9, 2025 6:32 AM IST
കുണ്ടറ: കേരളത്തിലെ ആരോഗ്യമേഖലയെ താറുമാറാക്കിയ മന്ത്രി വീണജോർജി െ ന്റ രാജി ആവശ്യപ്പെട്ട് കുണ്ടറ, തൃക്കോവിൽ വട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി. കുണ്ടറ താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
കുണ്ടറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജു .ഡി. പണിക്കരുടെ അധ്യക്ഷതയിൽ നടത്തിയ ധർണയിൽ ഡിസിസി സെക്രട്ടറി ഫൈസൽ കുളപ്പാടം, യുഡിഎഫ് ചെയർമാൻ കുരീപ്പള്ളി സലീം, തൃക്കോവിൽ വട്ടം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എൽ. നിസാമുദീൻ, ഡിസിസിഎക്സിക്യൂട്ടീവ് മെമ്പർമാരായ കെ. ബാബുരാജൻ, നാസിമുദീൻ ലബ്ബ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. നിസാമുദീൻ, പേരയം വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്രിസ്തുരാജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് മണ്ഡലം പ്രസിഡ ന്റ ു മാർ, പഞ്ചായത്ത് അംഗങ്ങൾ പോഷക സംഘടന നേതാക്കൾ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.