തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം
1573999
Tuesday, July 8, 2025 5:59 AM IST
നെടുമങ്ങാട്: തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനവും എസ്എസ്എൽസി, പ്ലസ് ടു മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കലും സംഘടിപ്പിച്ചു.
കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ കൊണ്ണിയിൽ നടന്ന സമ്മേളനം മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോപ്പിൽ ശശിധരൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വെള്ളനാട് ജ്യോതിഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, അരുവിക്കര മണ്ഡലം പ്രസിഡന്റ് മുണ്ടേല പ്രവീൺ, യുഡിഎഫ് ചെയർമാൻ വെള്ളൂർക്കോണം അനിൽകുമാർ, പഞ്ചായത്ത് മെമ്പർമാരായ സജാദ്, സതീശൻ, ജ്യോതി ശ്രീകുമാർ, കൃഷ്ണകുമാർ, ബാബുരാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വിജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. ജ്യോതി, കെകെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ, സേവാദൾ മണ്ഡലം പ്രസിഡന്റ് അജയഘോഷ്, മണ്ഡലം ഭാരവാഹികളായ ശശികുമാർ ഹരികുമാർ ഗണേശൻ ചെട്ടിയാർ, രമ അജയൻ,മോഹൻദാസ്, സണ്ണിതുടങ്ങിയവർ പ്രസംഗിച്ചു.