പഴയേരൂര്‍ സെന്റ് തോമസ് ഇടവക തിരുന്നാളിന് റാസയോടെ സമാപനം
1574325
Wednesday, July 9, 2025 6:23 AM IST
അഞ്ചല്‍ : പഴയേരൂര്‍ സെന്റ് തോമസ് പള്ളിയിലെ ഈ വര്‍ഷത്തെ ഇടവക തിരുന്നാളിന് റാസയോടെ സമാപനം. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ആരംഭിച്ച റംശാ പ്രാര്‍ഥനയോടെയായിരുന്നു സമാപന ചടങ്ങുകള്‍ക്ക് തുടക്കമായത്. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. മാത്യു ചരിവുകാലയില്‍ നേതൃത്വം നല്കി.
തുടര്‍ന്നു നടന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഫാ. ടോം കന്യകോണില്‍ നേതൃത്വം നല്കി. പള്ളിയില്‍ നിന്നും ആരംഭിച്ച തിരുന്നാള്‍ പ്രദക്ഷിണം മറവഞ്ചിറ വഴി തോട്ടംമൂക്ക് കുരിശടി ചുറ്റി ദേവാലയത്തില്‍ സമാപിച്ചു.
പിന്നീട് കൊടിയിറക്കോടെ തിരുന്നാള്‍ ആഘോഷസമാപനമായി. ഇടവക വികാരി ഫാ. ജോസഫ് നാല്പ്പതാംകുളം, ജോര്‍ജ് ഇലവുംമൂട്ടില്‍ വര്‍ഗീസ് കൊട്ടെക്കാട്ട്, ജോണ്‍ വെള്ളില തെക്കേക്കര എന്നിവര്‍ നേതൃത്വം നല്കി.