പെരുമൺ തീവണ്ടി ദുരന്തം: സ്മരണപുതുക്കി
1574320
Wednesday, July 9, 2025 6:23 AM IST
കൊല്ലം : പെരുമൺ തീവണ്ടി ദുരന്തത്തിന്റെ 37 വാർഷികം പുതുക്കി . പെരുമൺ തീവണ്ടി ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമൺ ദുരന്ത സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപിനിർവഹിച്ചു . അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോക്ടർ.കെ. വി. ഷാജി അധ്യക്ഷത വഹിച്ചു.
ബിന്ദു കൃഷ്ണ, മോഹൻ പെരിനാട്, പെരുമൺ വിജയകുമാർ. മങ്ങാട് സുബിൻ നാരായൺ, ആർ. പി. പണിക്കർ , പെരുമൺ ഷാജി, വി. പി. വിധു , രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് നിരവധി പേരെ രക്ഷിച്ച കൊടുവിള സ്വദേശി വിജയൻ, ട്രെയിനിൽ സഞ്ചരിച്ച് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട കോട്ടയം സ്വദേശി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
37 വർഷമായി ഒരു മുടക്കും കൂടാതെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോക്ടർ കെ .വി .ഷാജിയെ എൻ. കെ. പ്രേമചന്ദ്രൻ എംപി പൊന്നാട ഇട്ട് ആദരിച്ചു.