തിരുമുക്കിലെ അടിപ്പാത സമരം 30-ാം ദിവസത്തിലേക്ക്
1600373
Friday, October 17, 2025 6:04 AM IST
ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന റിലേ സത്യഗ്രഹ സമരത്തി െന്റ ഇരുപത്തി ഒൻപതാം ദിവസം കുടുംബശ്രീ കൂട്ടായ്മയാണ് റിലേസത്യഗ്രഹം നടത്തിയത്.കുടുംബശ്രീ ചിറക്കര സിഡിഎസ് ചെയർപേഴ്സൺ റീജാ ബാലചന്ദ്രൻ സത്യഗ്രഹം അനുഷ്ടിച്ചു. സിപിഎം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി.സത്യൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത പുതുക്കി നിർമിക്കുക എന്നത് ഒരു ജനകീയ ആവശ്യമാണെന്ന് ഉദ്ഘാട പ്രസംഗത്തിൽ പി.വി. സത്യൻ പറഞ്ഞു. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് സിപിഎം ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചതായും ജനകീയ സമരത്തിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷം വഹിച്ചു. സിപിഎം ചിറക്കര ലോക്കൽ സെക്രട്ടറി ദീപു,ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയാ സെക്രട്ടറി അജിതകുമാരി, രാജൻ തട്ടാമല, ഗുരുധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റിയംഗം മഹേശ്വരൻ, ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ്, മോഹൻലാൽ, സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ,അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സത്യഗ്രഹ സമരത്തി െ ന്റ മുപ്പതാം ദിവസമായ ഇന്ന് തിരുമുക്ക് അടിപ്പാത സമരസമിതിക്ക് വേണ്ടി ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ്, പരവൂർ പ്രൊട്ടക്ഷൻ ഫോറം പ്രതിനിധി പി. കെ.സുഭാഷ്, പരവൂർക്കാർ കൂട്ടായ്മ കൺവീനർ വി.എസ്. ഗോപൻ, പരവൂർ യുവജന കൂട്ടായ്മ പ്രതിനിധി എ. എസ്. അഭിജിത്ത് എന്നിവർ സത്യഗ്രഹമനുഷ്ടിക്കും. രാവിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.