ശിശുക്ഷേമ സമിതിയുടെ ഞാറു നടീൽ ഉത്സവമാക്കി കുട്ടികൾ
1459983
Wednesday, October 9, 2024 7:50 AM IST
കൊല്ലം: ജില്ലാ ശിശു ക്ഷേമ സമിതിയുടെ എന്റെ വിദ്യാലയം എന്റെ കൃഷി പദ്ധതിയുടെ ഭാഗമായി മയ്യനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് നടത്തുന്ന നെൽകൃഷിയുടെ വിത ഉത്സവം ഉമയനല്ലൂർ ഏലായിൽ ജില്ലാ കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പുതിയ തലമുറ കൃഷിയിലേക്ക് വരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശിശുക്ഷേമ സമിതിയുടെയും മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിന്റേയും പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ, വാർഡ് മെമ്പർ ഹലീമ, ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമിറ്റി മെമ്പർ ആർ.മനോജ്, ഉമയനല്ലൂർ പാടശേഖര സമിതി സെക്രട്ടറി സജീവൻ, മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ സോമൻ, ഹെഡ്മാസ്റ്റർ ബിനു സി, പിടിഎ പ്രിഡന്റ് ടി.സുരേഷ് ബാബു, അധ്യാപകൻ മനോജ്, തേവള്ളി ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ അഞ്ജു, അധ്യാപകർ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിത ഉത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ കാർഷിക സംസ്്കാരം വിളിച്ചോതുന്ന നെന്മാണിക്യം എന്ന ഡോക്കുമെന്ററിയുടെ പ്രദർശനവും നടന്നു.