ഫാത്തിമ മാതാ സെന്റർ ദുരിത ബാധിതർക്കായി സഹായം കൈമാറി
1442225
Monday, August 5, 2024 6:10 AM IST
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കൊല്ലം ഫാത്തിമ മാതാ ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററിലെ ബിഎ മലയാളം വിദ്യാർഥികളുടെ കൂട്ടായ്മയായ 'മലയാളം കൂട്ടുകാർ' വയനാട് ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി കരുതൽ സഹായം നൽകി.
വിദ്യാർഥികൾ സ്വരൂപിച്ച 12,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ജില്ലാ കളക്ടർ എൻ. ദേവിദാസിന് കൈമാറി. കളക്ടറുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ കോട്ടാത്തല ശ്രീകുമാർ, അനിൽകുമാർ താഴം,
എസ്. രാഹുൽ, ഹരിത രതീഷ്, രാഖി രാജേന്ദ്രൻ, ആർ. ലുബിന, എ. ഷെറീന, ഷഹനാസ് രാജൻ, ഫെജിന റിയാസ്, സുമ മേഴ്സി, സീന സ്റ്റീഫൻ, വൻഹർജാൻ,സുരേഷ് കുമാർ, ബുഷ്റ ഹാരിസ്, കവിത ഗോവർധനം, ആർ. സുനൈന എന്നിവർ പങ്കെടുത്തു.