ശാസ്താംകോട്ട:സർക്കാർ ജീവനക്കാരുടെ സമാശ്വാസ തൊഴിൽദാന പദ്ധതിയായ ആശ്രിത നിയമം അട്ടിമറിക്കുവാനുള്ള സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് കേരള എൻജി അസോസിയേഷൻസംസ്ഥാന സെക്രട്ടറി ജെ.സുനിൽ ജോസ് അഭിപ്രായപ്പെട്ടു.
കേരള എൻ.ജി.ഒ അസോസിയേഷന്റ നാല്പതാം കുന്നത്തൂർ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് ശ്രീ കാട്ടുവിള ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ബി.പ്രദീപ്കുമാർ,എസ്.സലിലകുമാരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.ഷാജി, ജില്ലാപ്രസിഡന്റ് സി.അനിൽബാബു, ജില്ലാസെക്രട്ടറി ജെ.സരോജാക്ഷൻ, സെറ്റോ ജില്ലാചെയർമാൻ അർത്തിയിൽ സമീർ, ജില്ലാ ട്രഷറർ ബി.അനിൽകുമാർ, എച്ച്.നിസാം, പുത്തൻ മഠത്തിൽ സുരേഷ്, ജോൺസൺ കുറുവേലിൽ, ബിനുകോട്ടാത്തല, ആർ.ധനോജ്കുമാർ,കരിലിൽബാലചന്ദ്രൻ,വൈ.ഡി.റോബിൻസൺ, പി.ജെ.ശ്രീരഞ്ജിതൻ, മധുസൂധനൻ പിള്ള, എ.സി അജയകുമാർ, തഴവ ഷുക്കൂർ, എസ്.സുലൈഖ, അഭിനന്ദ്, ബിന്ദു, ബിനു എന്നിവർ പ്രസംഗിച്ചു.