വെ​ട്ടി​യ​തോ​ ട് പാ​ലം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, February 20, 2024 5:06 AM IST
കൊല്ലം: വെ​ട്ടി​യ​തോ​ട് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ 3.27 കോ​ടി രൂ​പ പാ​ല​ത്തി​നും 2.16 കോ​ടി രൂ​പ​സ​മാ​ന്ത​ര റോ​ഡി​നും വി​നി​യോ​ഗി​ച്ചാ​ണ് 25.5 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 11 മീ​റ്റ​ര്‍ വീ​തി​യി​ലും ന​ട​പ്പാ​ത​യു​ള്‍​പ്പെ​ടെ​യു​ള്ള പാ​ലം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കൊ​ന്നേ​ല്‍​ക​ട​വ്, ക​ണ്ണ​ങ്കാ​ട്ട്ക​ട​വ് എ​ന്നീ പാ​ല​ങ്ങ​ള്‍ കൂ​ടി യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ കൊ​ല്ല​ത്തേ​ക്കു​ള്ള ദൂ​രം ശാ​സ്താം​കോ​ട്ട​യി​ല്‍ നി​ന്ന് 14 കി​ലോ​മീ​റ്റ​റോ​ളം ലാ​ഭി​ക്കാം.