️സിപിഐ നീണ്ടകര പാർട്ടി ഓഫീസ് ഉദ്ഘാടനം ഇന്ന്
1394096
Tuesday, February 20, 2024 5:06 AM IST
ചവറ : സിപിഐ നീണ്ടകര ലോക്കൽ കമ്മിറ്റിയ്ക്ക് സ്വന്തമായി നിർമിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും സഘാടക സമിതി ചെയർമാനുമായ എൽ. സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനാകും.
മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എംഎൽഎ മുതിർന്ന പ്രവർത്തകരെ ആദരിക്കും. വിദ്യാഭ്യാസ അവാർഡ് ദാനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. താര നിർവഹിക്കും.
ജില്ലാഎക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ജില്ലാ കൗൺസിൽ അംഗം ഷാജി എസ് പള്ളിപ്പാടൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. രാജീവൻ, കെ ആർ ഇ എഫ് ജില്ലാ സെക്രട്ടറി റ്റി. സജീവ്, മത്സ്യത്തൊഴിലാളി സംസ്ഥാന കൗൺസിൽ അംഗം ബി. രജിൻ കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജനി, ഗ്രാമപഞ്ചായത്ത് അംഗം രമ്യ വിനോദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ എം. വേദവ്യാസൻ, ലവകുമാർ എന്നിവർ പങ്കെടുക്കും.