സമരം വിജയിപ്പിക്കണമെന്ന് കെപിഎസ്റ്റിഎ
1374284
Wednesday, November 29, 2023 1:12 AM IST
കൊല്ലം: സെറ്റോയുടെ നേതൃത്വത്തിൽ ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് സമരം വിജയിച്ചിക്കാൻ കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു .
18 ശതമാനം ക്ഷാമബത്ത കുടിശിക ഉടൻ വിതരണം ചെയ്യുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക ,2019ലെ ശമ്പള പരിഷ്കരണത്തിലെ കുടിശിക ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക, വിലകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
ഉപജില്ലാ തലങ്ങളിൽ ഇന്ന് നടന്ന അധ്യാപകരുടെ ക്ലസ്റ്റർ പരിപാടിയിൽ കെപിഎസ്റ്റി എ വിശദീകരണ യോഗങ്ങൾ നടത്തി. ജില്ലാതല ഉദ്്ഘാടനം മുളങ്കാടകം ഹൈസ്കൂളിൽ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജയകൃഷ്ണൻ, ബിജുമോൻ സി.പി. ബോബി പോൾ, ക്രിസ്റ്റഫർ ,ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു