അയൽവാസിയുടെ വീടിനു തീ വച്ചെന്ന കേസ്: ദമ്പതികൾ റിമാൻഡിൽ
1374282
Wednesday, November 29, 2023 1:12 AM IST
കുണ്ടറ: അയൽവാസി പോലീസിൽ പരാതി നൽകിയ വിരോധത്താൽ ദമ്പതികൾ അയൽവാസിയുടെ വീടിനും എയർ കണ്ടീഷണറിനും തീവച്ച് നാശനഷ്ടം ഉണ്ടാക്കിയെന്ന പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി ദമ്പതികളെ റിമാൻഡ് ചെയ്തു.
കുണ്ടറ കാഞ്ഞിരകോട് ഫയർ സ്റ്റേഷൻ സമീപം പ്രവീൺ നിവാസിൽ പ്രവീൺ (47) ഭാര്യ ഷൈല(40) എന്നിവരാണ് റിമാൻഡിലായത് . ഇവർക്കെതിരെ തീവയ്പുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കെ കേരള ഹൈക്കോടതി മുമ്പാകെ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോഴാണ് വീണ്ടും ഇരുവരും അയൽവാസിയെ ഉപദ്രവിച്ചെന്ന് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് കുണ്ടറ പോലീസ് സ്റ്റേഷനിൽ നിന്നും ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചതെന്ന് കുണ്ടറ പോലീസ് അറിയിച്ചു.