ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
1339770
Sunday, October 1, 2023 11:01 PM IST
കൊട്ടാരക്കര:ചക്കുവരക്കൽ ഗവ.ഹൈസ്കൂളിന് സമീപവും, ചിരട്ടക്കോണം പാലമുക്ക് കോളനിയിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 750000 രൂപ അനുവദിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം .പി. സജീവ് അധ്യക്ഷത വഹിച്ചു.
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിജു യോഹന്നാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തലച്ചിറ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ രാജ്, കെ .എം. റെജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി .സുരേന്ദ്രൻ, സുജാ സജി, തങ്കമ്മ എബ്രഹാം, മണ്ഡലം പ്രസിഡണ്ട് മാരായ സജി യോഹന്നാൻ, വി ജി ഉജ്ജ്വലകുമാർ, ഋഷി കേശൻ പിള്ള, സോണി തെക്കേടത്ത്, സ്കറിയച്ചൻ, ഗോപിനാഥൻ ആചാരി എന്നിവർ പ്രസംഗിച്ചു.