മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1337613
Friday, September 22, 2023 11:19 PM IST
അഞ്ചൽ : ആയൂർ പെരുങ്ങളളൂർപാലം ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നാലേകാൽ ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. മൂന്ന് വർഷം മുമ്പ് ഇവിടെ പുതിയ പാലം നിർമിച്ചപ്പോൾ സന്ദർശനത്തിനെത്തിയ എംപിക്ക് നാട്ടുകാർ നിവേദനം നൽകിയതിനെത്തുടർന്നാണ് ഇവിടെ മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചത്.
മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എംപി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വിത്സൺ നെടുവിള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ രാജീവ് കോശി, വിജയലക്ഷ്മി, മുൻ പ്രസിഡന്റ് റംലി എസ്.റാവുത്തർ, റോയി തങ്കച്ചൻ, സി.ജി. വർഗീസ്, കെ.സി .അബ്രഹാം, വി.ടി. സിബി, സാബു യോഹന്നാൻ, മഞ്ഞപ്പാറ സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.