ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
1336860
Wednesday, September 20, 2023 2:20 AM IST
കുണ്ടറ : തൊഴിലുറപ്പ് തൊഴിലാളി ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു. പടപ്പക്കര തടവിള വീട്ടിൽ ജി.മേരി സുധയാണ് (58) മരിച്ചത്. സംസ്കാരം ഇന്ന് നാലിന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയത്തിൽ.
കഴിഞ്ഞ ദിവസം രാവിലെ പടപ്പക്കരയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ജോയി ഫെലിക്സാണ് ഭർത്താവ്.