ചാത്തന്നൂർ : കണ്ണേറ്റ വാർഡിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . ക്യാമ്പ് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാൻ ബി പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉളിയനാട് ജയൻ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ജെഎസ്എം ആശുപത്രി ആയുഷ് ജീവനം ആയുർവേദ ആശുപത്രി , പ്രേം ഫാഷൻ ജൂവലറി എന്നിവയുടെ സഹകരണത്തോടെയാണ്. ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. ഗ്രീഷ്മ ,ഡോ. അമൽ എന്നിവർ അലോപ്പതി മെഡിക്കൽ ക്യാമ്പിനും ഡോ. ആതിര ആനന്ദ് ആയുർവേദ മെഡിക്കൽ ക്യാമ്പിനും നേതൃത്വം നല്കി. രക്തപരിശോധന ക്യാമ്പിന് ആർഷ , ആര്യാ രാജീവ്, ലിജി ദാസ്, സബീർ എന്നിവർ നേതൃത്വം നല്കി. രോഗികൾക്ക് അലോ പ്പതി, ആയുർ ആയുർവേദ മരുന്നുകൾ സൗജന്യമായി നല്കി . ക്യാമ്പ് കോർഡിനേറ്റർ കബീർ പാരിപ്പള്ളി , മേരി റോസ് രാധാകൃഷ്ണ പിള്ള ,തുടങ്ങിയവർ പ്രസംഗിച്ചു.